UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി വനിത പ്രവര്‍ത്തകര്‍; ഒരാള്‍ കസ്റ്റഡിയില്‍ /വീഡിയോ

കടുത്ത മനുഷ്യാവകാശലംഘനമാണ് ഹാദിയ നേരിടുന്നതെന്നും വനിത പ്രവര്‍ത്തകര്‍

ഹാദിയയുടെ വീടിനു മുന്നില്‍ വനിത സംഘത്തിന്റെ പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളിലൊരാളുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷബ്‌ന സുമയ്യ എന്ന സ്ത്രീയുടെ ഭര്‍ത്താവ് ഫൈസല്‍ ഹസൈനാരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഇവര്‍ക്കൊപ്പം എത്തിയതാണ്. അഞ്ചു സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്.
എന്നാല്‍ ഇവരെ ഹാദിയയെ കാണാനോ കൊണ്ടുവന്ന സാധനങ്ങള്‍ കൊടുക്കുന്നതിനോ പിതാവ് അശോകന്‍ അനുവദിച്ചില്ല.

എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം എന്നു ജനലിലൂടെ ഹാദിയ തങ്ങളോടു കരഞ്ഞു പറഞ്ഞതായും വനിത പ്രവര്‍ത്തകര്‍ പറയുന്നു. ഹാദിയയ്‌ക്കെതിരേ കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്നും വനിത പ്രവര്‍ത്തകര്‍ പറഞ്ഞു.

വനിത പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോ

#hughadiya PROTEST Human Rights Violation against Hadiya (First video bit, Live below) Hadiya calling out from window "Help me, they are hitting me"ഹാദിയയ്ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കുക. അഞ്ച് സ്ത്രീകൾ ഹാദിയയക്ക് നൽകാൻ പുസ്തകങ്ങളും ചിത്രങ്ങളും സമ്മാനങ്ങളും ആയി സന്ദർശിക്കാൻ വൈക്കത്ത് നിൽക്കുകയാണ്. അവരെ കടത്തി വിടുന്നില്ല എന്നു മാത്രമല്ല, ഹാദിയ ജനലിൽ നിന്ന് "എന്നെ രക്ഷിക്കൂ, ഇവരെന്നെ തല്ലുകയാണ്" എന്ന് വിളിച്ച് പറയുന്നു…!! ഹാദിയയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധം !

Posted by Inji Pennu on Mittwoch, 30. August 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍