UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ പൊലീസും പട്ടാളവും കാല് കുത്തില്ലെന്ന് സുധാകരന്‍; വനിത പൊലീസുകാര്‍ വിശ്വാസികളെന്ന് ശശികല

ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരുകളും കോടതികളുമല്ലെന്നും അത് തന്ത്രിമാരാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു കോടതിക്കും അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസികള്‍ വിചാരിച്ചാല്‍ ശബരിമലയില്‍ പൊലീസും പട്ടാളവും കാല് കുത്താന്‍ പോകുന്നില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരുകളും കോടതികളുമല്ലെന്നും അത് തന്ത്രിമാരാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു കോടതിക്കും അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. ബിജെപി ഇപ്പോള്‍ ഈ വിഷയത്തില്‍ കാണിക്കുന്നത് കാപട്യമാണ്. ഇവിടെ ജാഥ നടത്തുന്ന ശ്രീധരന്‍ പിള്ളയും ബിജെപിക്കാരും ആദ്യം ഡല്‍ഹിയില്‍ പോയി മോദിയെ കണ്ട് ഭരണഘടന ഭേദഗതി ആവശ്യപ്പെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം ശബരിമലയില്‍ വനിത പൊലീസുകാരെ നിയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല അഭിപ്രായപ്പെട്ടു. വനിത പൊലീസുകാര്‍ ആരുടേയും അടമികളല്ല. അവര്‍ വിശ്വാസികളാണെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ശശികല പറഞ്ഞു. കേരളത്തില്‍ കമ്മ്യണിസ്റ്റ് ഭരണകൂടമല്ല നിലവിലുള്ളത്. ജനാധിപത്യ വ്യവസ്ഥിതിയാണ് ഇവിടെയുള്ളത്. സമൂഹമാണ് ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. 10 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ അവരുടെ കാര്യം തീരുമാനിച്ചുകൊള്ളും. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കാതെ ധൃതി പിടിച്ച് സത്യവാങ്മൂലം നല്‍കുകയാണുണ്ടായത്. കോടതി വിധി തിരക്കിട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ് എന്നൊക്കെയാണ് പറയുന്നത് എങ്കിലും സര്‍ക്കാരിന്റെ അടിമയാണ് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് എന്നും ശശികല അഭിപ്രായപ്പെട്ടു.

“സുപ്രീം കോടതി ജഡ്ജിയുടെ തലക്ക് വെളിവില്ല”: വിവാഹേതര ബന്ധ, ശബരിമല വിധികള്‍ക്കെതിരെ കെ സുധാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍