UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊമ്പിളൈ ഒരുമൈക്കാരോട് മാപ്പ് പറയില്ല; ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംഎം മണി

പൊമ്പിളൈ ഒരുമൈക്കാരെ കണ്ട് മാപ്പ് പറയാന്‍ പോകില്ലെന്ന് മന്ത്രി എംഎം മണി. ഖേദം പ്രകടിപ്പിച്ചതോടെ ആ അദ്ധ്യായം അടഞ്ഞു. അവരെ അവിടെ ഇരുത്തിയവര്‍ തന്നെ വിളിച്ച് കൊണ്ടുപോകട്ടെ. ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സംസാരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആത്മപരിശോധന നടത്തും. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമമേ മന്ത്രി സ്ഥാനം രാജി വയ്ക്കൂ. സിപിഐയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മുന്നണി മര്യാദകള്‍ പാലിച്ചിട്ടുണ്ട്. സിപിഐ പ്രാദേശിക നേതൃത്വം തന്നെയും മുഖ്യമന്ത്രിയേയും ചവുട്ടിത്തേക്കുന്നു. മാദ്ധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. താന്‍ ഭൂമി കയ്യേറി എന്ന തരത്തിലാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതെന്നും എംഎം മണി കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍