പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് മൂന്ന്‍ തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സിപിഎം സാധാരണഗതിയില്‍ രണ്ട് തവണയിലധികം തന്നെ ഒരു പാര്‍ട്ടി അംഗത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാറില്ലെന്നും യെച്ചൂരി പറഞ്ഞു.
സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലെത്തുമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പി്ച്ചു കൊണ്ട് യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുകയും ചെയ്്തു. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 25 എംഎല്‍എമാര്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.