UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കെന്നല്ല, ആര്‍ക്കും തരില്ല; ആറ് മാസത്തിനുള്ളില്‍ നിയമസഭയില്‍ വയ്ക്കുമെന്നും പിണറായി

ആറ് മാസത്തിനുള്ളില്‍ നിയമസഭയില്‍ വയ്ക്കും. തീയതി തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ അഴിമതി കേസിലെ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കെന്നല്ലെ ആര്‍ക്കും തരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് മാസത്തിനുള്ളില്‍ നിയമസഭയില്‍ വയ്ക്കും. തീയതി തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്ത് നല്‍കിയിരുന്നു.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി പിണറായി നേരത്തെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാതെ എങ്ങനെ കേസെടുക്കും എന്നാണ് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടി നിയമ വിദഗ്ധരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍