UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന് ആരും കരുതണ്ട: വിഎസിന് പിണറായിയുടെ മറുപടി

അന്വേഷണം ഒരുവഴിക്ക് പോകും പദ്ധതിപൂര്‍ത്തിയാക്കല്‍ മറുവഴിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം ഒരുവഴിക്ക് പോകും പദ്ധതിപൂര്‍ത്തിയാക്കല്‍ മറുവഴിക്കും. വിഴിഞ്ഞത്ത് തുറമുഖ ബര്‍ത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉള്ളതിനാലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

പദ്ധതി നടത്തിപ്പില്‍ അഴിമതി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശം. നാട്ടുകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാറില്‍ അഴിമതിയുണ്ട് എ്ന്നും കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണ്, സ്വകാര്യ സംരംഭകന് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതും സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതുമാണ് എന്നെല്ലാം സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരാറില്‍ സിഎജി ചൂണ്ടിക്കാണിച്ച കുഴപ്പങ്ങള്‍ പരിഹരിക്കത്തക്കവിധം തിരുത്തലുകള്‍ വരുത്തണം. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും, അതുവഴി നമ്മുടെ തീരദേശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതല്‍ അപകടത്തിലാവുകയും ചെയ്യുന്ന രീതിയില്‍ ഈ പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൂടാ എന്ന് വിഎസ് കത്തില്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍