UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തെമ്മാടികളായ അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നു തള്ളാനുമുള്ളതല്ല നമ്മുടെ പെൺമക്കൾ’: ബെന്യാമിൻ

സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌.

ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിൻ. തെമ്മാടികളായ അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നു തള്ളാനുമല്ല പെണ്മക്കളെ വളർത്തുന്നതെന്നും അത് കൊണ്ട് സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു വന്നു നിർത്തണം എന്ന് ബെന്യാമിൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

“സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)”.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ പ്ലാക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ ആരോപണത്തില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിച്ചില്ലന്ന അരോപിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം ഇന്ന് രണ്ടാം ദിവസമാണ്. അതിനിടെ പത്തനാപുരത്ത് മൗണ്ട് താബുര്‍ ദയറ കോണ്‍വെന്റെിലെ കിണറ്റിൽ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയതും നിലവിലെ പ്രതിഷേധങ്ങളുടെ മൂർച്ച കൂട്ടിയിട്ടുണ്ട്/ ” മറ്റൊരു അഭയ” എന്ന തലക്കെട്ടിൽ നവ മാധ്യമങ്ങളിലും കോൺവെന്റുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍