UPDATES

വൈറല്‍

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി നിസ്‌കരിക്കുകയായിരുന്നോ: യോഗി ആദിത്യനാഥ്

ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ല. അക്കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ദുഃഖവും ചിരിയും വരുന്നു. കാശി വിശ്വാനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍, നിസ്‌കരിക്കാന്‍ ഇരിക്കുന്നതു പോലെ ആയിരുന്നു രാഹുല്‍ ഇരുന്നത്’- ആദിത്യനാഥ് പറഞ്ഞു.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനങ്ങളെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടത് എന്നുപോലും രാഹുലിന് അറിയില്ലെന്ന് യോഗി അഭിപ്രായപ്പെട്ടു. ‘രാഹുല്‍ ഗാന്ധി ഗുജറാത്തിലെ വിവിധക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിലൂടെ അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ല. അക്കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ദുഃഖവും ചിരിയും വരുന്നു. കാശി വിശ്വാനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍, നിസ്‌കരിക്കാന്‍ ഇരിക്കുന്നതു പോലെ ആയിരുന്നു രാഹുല്‍ ഇരുന്നത്’- ആദിത്യനാഥ് പറഞ്ഞു.

ഇത് മോസ്‌ക് അല്ല ക്ഷേത്രമാണെന്ന് പുരോഹിതന്‍ രാഹുലിന് പറഞ്ഞുകൊടുക്കണമായിരുന്നു- ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ലഖ്നൗവില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ ആയിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശങ്ങളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീകൃഷ്ണനും ശ്രീരാമനും സാങ്കല്‍പിക കഥാപാത്രങ്ങളാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ മുമ്പ് സുപ്രീം കോടതിയില്‍ പറഞ്ഞത്. അവര്‍ സാങ്കല്‍പികമാണെങ്കില്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍