UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“തൊപ്പിയിട്ടാല്‍ നേതാജിയാകില്ല”: മോദിയോട് ശോഭ ഡേ

മോദി ആരാധകര്‍ ശോഭ ഡേയ്‌ക്കെതിരെ കടന്നാക്രമണം തുടങ്ങിയിരിക്കുകയാണ്.

ഇന്നലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഐഎന്‍എയുടെ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രഖ്യാപനത്തിന്റെ 75ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിച്ചിരുന്ന ഐഎന്‍എ തൊപ്പിയുടെ മാതൃകയിലൊന്ന് ധരിച്ചാണ്. നെഹ്രു കുടുംബത്തേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും പരോക്ഷമായി മോദി ആക്രമിക്കുകയും ചെയ്തിരുന്നു. ഒരു കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്ത മറ്റ് നേതാക്കളെ കോണ്‍ഗ്രസ് അവഗണിച്ചതായും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും സുഭാഷ് ചന്ദ്ര ബോസിനേയും ഡോ.ബിആര്‍ അംബേദ്തറേയും ഒതുക്കിയതായും മോദി ആരോപിച്ചിരുന്നു. എന്നാല്‍ എഴുത്തുകാരി ശോഭ ഡേയ്ക്ക് മോദിയോട് പറയാനുള്ളത് തൊപ്പി വച്ചാല്‍ ആരും നേതാജി ആകില്ല എന്നാണ്. ഏതായാലും ഈ കമന്റിന് പിന്നാലെ മോദി ആരാധകര്‍ ശോഭ ഡേയ്‌ക്കെതിരെ കടന്നാക്രമണം തുടങ്ങിയിരിക്കുകയാണ്.

“ബോസിനെ ഒരു കുടുംബം ഒതുക്കി”: മോദി; ഐഎന്‍എ ബ്രിഗേഡുകളുടെ പേരറിയാമോ എന്ന് ‘ഫേസ്ബുക്കിലെ നെഹ്രു’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍