UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“നിങ്ങള്‍ ജനങ്ങള്‍ക്ക് ഒരു കാലത്തും സമാധാനം കൊടുക്കില്ല അല്ലേ?” അയോധ്യയില്‍ പൂജക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

നിങ്ങള്‍ ഒരു കാലത്തും ഈ രാജ്യത്തെ ജനങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കും – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഹര്‍ജിക്കാരനെ ശാസിച്ചു.

അയോധ്യയില്‍ പൂജ നടത്താന്‍ അനുമതി നിഷേധിച്ച് സുപ്രീം കോടതി. തര്‍ക്കരഹിത ഭൂമി എന്ന് ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്ന, അയോധ്യയിലെ 67.7 ഏക്കര്‍ ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. നിങ്ങള്‍ ഒരു കാലത്തും ഈ രാജ്യത്തെ ജനങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കും – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഹര്‍ജിക്കാരനെ ശാസിച്ചു.

നേരത്തെ ഹര്‍ജിക്കാരന് അലഹബാദ് ഹൈക്കോടതി അഞ്ച് ലക്ഷം പിഴ ചുമത്തിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി, ഹൈക്കോടതി വിധി ശരി വച്ചു. തര്‍ക്കസ്ഥലത്ത് നമാസ് നിര്‍വഹിക്കണം എന്ന് ആവശ്യപ്പെട്ട മറ്റൊരു ഹര്‍ജിക്കാരനും നേരത്തെ ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഫെബ്രുവരിയില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ഇവിടെ ആരാധന നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം മാത്രമാണ് തര്‍ക്കപ്രദേശമെന്നും ബാക്കി 67.77 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന് വിട്ടുകൊടുക്കണമെന്നുമാണ് നേരത്തെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍