UPDATES

ട്രെന്‍ഡിങ്ങ്

പൊലീസ് സുരക്ഷയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ‘ഭക്ത’ജനങ്ങളുടെ തെറിയഭിഷേകം; സന്നിധാനത്തെത്താനായില്ല

ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയ സുഹാസിനി രാജ് ആണ് ഇന്ന് സന്നിധാനത്തെത്തുന്നത്. ചില പ്രതിഷേധക്കാര്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അവര്‍ക്ക് സുരക്ഷയൊരുക്കുകയായിരുന്നു.

ഇന്നലെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധക്കാര്‍ നിലയ്ക്കലിലും മറ്റും അക്രമമഴിച്ചുവിടുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളെ സമരക്കാര്‍ ബലം പ്രയോഗിച്ച് വാഹനങ്ങളില്‍ ഇറക്കിവിട്ടിരുന്നു. തീര്‍ത്ഥാടകരേയും വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരേയും പൊലീസുകാരേയും സമരക്കാര്‍ ആക്രമിക്കുകയും പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയുമെല്ലാം ചെയ്തിരുന്നു. പല വനിത മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതിനിടെ ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് ഒരു യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇന്ന് പൊലീസ് സുരക്ഷയില്‍ 50 വയസിന് താഴെ പ്രായമുള്ള ഒരു സ്ത്രീ മല ചവിട്ടി തുടങ്ങിയിരുന്നു. താന്‍ ക്ഷേത്രദര്‍ശനത്തിനല്ല, റിപ്പോര്‍ട്ടിംഗിനാണ് എത്തിയിരിക്കുന്നത് എന്ന് ഈ മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയ സുഹാസിനി രാജ് ആണ് ഇന്ന് സന്നിധാനത്തേയ്ക്ക് തിരിച്ചത്. പമ്പയില്‍ ചില പ്രതിഷേധക്കാര്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അവര്‍ക്ക് സുരക്ഷയൊരുക്കുകയായിരുന്നു. എന്നാല്‍ മരക്കൂട്ടം ഭാഗത്തെത്തിയപ്പോള്‍ ഭക്തരെന്ന് അവകാശപ്പെടുന്ന ഒരു സംഘം അക്രമികള്‍ ഇവരെ തടയുകയും കേട്ടാലറക്കുന്ന തെറി വിളിക്കുകയും ചെയ്തതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സുഹാസിനി പൊലിസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ അവസ്ഥയില്‍ പോകാതിരിക്കുകയാണ് നല്ലത് എന്നാണ് പൊലീസ് പറഞ്ഞത്. ഇതേത്തുടര്‍ന്ന്് തിരിച്ചിറങ്ങിയ സുഹാസിനിയേയും സംഘത്തിനേയും അസഭ്യവര്‍ഷവുമായി അക്രമികള്‍ പിന്തുടര്‍ന്നു. 2014 മുതല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഗമായ സുഹാസിനി രാജ് ലക്‌നൗവിലാണ് താമസം. രാത്രി എട്ട് മണിയോടെ സുഹാസിനി സന്നിധാനത്തെത്തുമെന്നാണ് വിവരം. 46 വയസാണ് സുഹാസിനിക്കെന്നാണ് സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇതുവരെ ആരും ഇവരെ തടഞ്ഞിട്ടില്ല.

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

നാമജപ യജ്ഞങ്ങളല്ല, ശബരിമലയില്‍ നടന്നത് ആസൂത്രിത അക്രമങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍