UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് കരിങ്കൊടി ‘സ്വീകരണം’

പ്രവര്‍ത്തകര്‍ അമിത് ഷായെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസെത്തി ഇവരെ മാറ്റിയത്.

കൊല്‍ക്കത്തയില്‍ റാലിയ്ക്കായി നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിലിറങ്ങിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കരിങ്കൊടികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സ്വീകരണം. പ്രവര്‍ത്തകര്‍ അമിത് ഷായെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസെത്തി ഇവരെ മാറ്റിയത്.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ മേയോ റോഡിലെ അമിത് ഷായുടെ റാലിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. അസമിലെ കരട് ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരായ (എന്‍ആര്‍സി) പ്രതിഷേധവും ഇവര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍