UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: സെക്രട്ടറിയേറ്റ് വളയാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ അടി

ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. ഒരു പൊലീസുകാരന് പരിക്കേറ്റു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ച് പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അടി. യുവമോര്‍ച്ചയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ചിരുന്ന പോസ്റ്ററുകളും ഫ്‌ളെക്‌സുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. ഒരു പൊലീസുകാരന് പരിക്കേറ്റു.

സമരത്തില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് മുതല്‍ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഇവരെ രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വച്ചു തിരിച്ചിരുന്നു. എന്നാല്‍ രാവിലെ എത്തിയ പ്രവര്‍ത്തകര്‍ പരസ്പരം മുദ്രാവാക്യം വിളിക്കുകയും കൂക്കി വിളിക്കുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ഇരുവ സംഘടനകളും തടഞ്ഞു. ഇന്നലെ വൈകീട്ടാണ് സെക്രട്ടറിയേറ്റ് വളയല്‍ സമരപരിപാടി തുടങ്ങിയത്. രാത്രി വൈകിയും ഇവിടേക്ക് ആളുകളെത്തിയിരുന്നു. സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഗേറ്റിന് മുന്നില്‍ ഇരുകൂട്ടര്‍ക്കും ഇടം വേണമെന്ന വാശിയില്‍ ഇന്നലെ രാത്രിയിലും ചെറിയ തോതില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. പിന്നീട് പൊലീസെത്തിയാണ് സമവായമുണ്ടാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍