UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാക്കിര്‍ നായിക്കിന്റെ 16.4 കോടിയുടെ വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

മുംബയിലും പൂനെയിലുമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. വസ്തുക്കള്‍ അടക്കം ഇതുവരെ സാക്കിര്‍ നായിക്കിന്റെ 50.49 കോടി രൂപയുടെ സ്വത്തുക്കള്‍ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) പ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്.

വിവാദ ഇസ്ലാമിസ്റ്റ് മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബയിലും പൂനെയിലുമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. വസ്തുക്കള്‍ അടക്കം ഇതുവരെ സാക്കിര്‍ നായിക്കിന്റെ 50.49 കോടി രൂപയുടെ സ്വത്തുക്കള്‍ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) പ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്. മുംബയിലെ ഫാത്തിമ ഹൈറ്റ്‌സ്, ആഫിയ ഹൈറ്റ്‌സ് കെട്ടിടങ്ങള്‍, ഭാന്ദൂപിലെ ഒരു രഹസ്യ പദ്ധതി കെട്ടിടം, പൂനെയിലെ എന്‍ഗ്രേസിയ എന്നിവയാണ് കണ്ടുകെട്ടിയത്.

ഫണ്ടിന്റെ ഉറവിടവും വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമസ്ഥത അറിയാതിരിക്കുന്നതിനായി ഇനീഷ്യല്‍ പെയ്‌മെന്റ് ആദ്യം റീഫണ്ട് ചെയ്യുകയും തുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ ഭാര്യയുടേയും മകന്റേയും അനന്തരവളുടേയും അക്കൗണ്ടിലേയ്ക്ക് മാറ്റുകയും പിന്നീട് വീണ്ടും കുടുംബാംഗങ്ങളുടെ പേരില്‍ ബുക്കിംഗിനായി ഉപയോഗിക്കുകയും ചെയ്തു. എന്‍ഐഎയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടന്നത്. ഹിന്ദക്കളുടേയും ക്രിസ്ത്യാനികളുടേയും വഹാബി മുസ്ലീങ്ങളുടേയും (ഷിയ, സൂഫി, ബാരെല്‍വി) മതവികാരങ്ങള്‍ സാക്കിര്‍ നായിക് ബോധപൂര്‍വം വ്രണപ്പെടുത്തിയിരുന്നതായി എന്‍ഐഎ ആരോപിച്ചിരുന്നു. ഇത്തരം വര്‍ഗീയ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ഹാര്‍മണി മീഡിയയും നിര്‍ണായകമായി. നിലവില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയോടെ മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാനായി ഇന്ത്യ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ മലേഷ്യ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യക്ക് മലേഷ്യയുമായി എക്‌സ്ട്രാഡിഷന്‍ കരാറുണ്ട്.

പീസ് ടിവി അടക്കമുള്ള ചാനലുകളിലെ മതപ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ സാക്കിര്‍ നായിക് വിവാദ വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും ഭീകരബന്ധം സംബന്ധിച്ച് ആരോപണം നേരിട്ടും കുപ്രസിദ്ധി നേടിയിരുന്നു. യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ നായിക്കിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍