UPDATES

ട്രെന്‍ഡിങ്ങ്

ആലപ്പുഴയില്‍ 10 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്

ആലപ്പുഴയില്‍ കായംകുളത്ത് പത്തുകോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. പണം കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പൊലീസ് പിടകൂടുന്നത്. മുന്‍കൂട്ടി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയതെന്നു പറയുന്നു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. കാറില്‍ ഉണ്ടായിരുന്നത് രണ്ടു പേരായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മറ്റു മൂന്നുപേരുടെ വിവരം പൊലീസിന് കിട്ടിയതെന്നും അറിയുന്നു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിച്ച നോട്ടുകളാണ് പിടികൂടിയത്. വാഹനത്തിനുളളില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കൂടി പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍