UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അബദ്ധത്തില്‍ പശുകുട്ടിയെ കൊന്നതില്‍ ഗ്രാമം ബഹിഷ്‌കരിച്ചു; കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശിലെ ഗോപാല്‍പുര്‍ ബരാന്ദി ഗ്രാമത്തിലെ രാമു എന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്

അബദ്ധത്തില്‍ പശുകുട്ടിയെ കൊന്നതില്‍ ശിക്ഷയായി കുറ്റവാളിയെ ഗ്രാമം ബഹിഷ്‌കരിച്ചു. ഇതിനെ തുടര്‍ന്ന് കുറ്റവാളിയായ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോപാല്‍പുര്‍ ബരാന്ദി ഗ്രാമത്തിലെ രാമു എന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്.സ്വന്തം വീട്ടിലെ പശുകുട്ടിയെ രാമു കഴിഞ്ഞദിവസം ചുറ്റിക അടിച്ചിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പശുകുട്ടിയെ ചത്തനിലയില്‍ കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ യോഗം ചേര്‍ന്ന് രാമുവിനെ ബഹിഷ്‌കരിച്ചു. ബഹിഷ്‌കരണ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് രാമു ഗോണ്ടയിലെ ഇതിയതോക് റെയില്‍ട്രാക്കിലേക്ക് വന്നിരുന്ന ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

രാമുവിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍