UPDATES

ശബരിമല: ദര്‍ശനത്തിന് ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞു; കൂടുതൽ പേർ ആന്ധ്രയിൽ നിന്ന്

ഇതുവരെ 11.40 ലക്ഷം ടിക്കറ്റുകൾ കെഎസ്ആർടിസി ഓൺലൈൻ സംവിധാനത്തിലൂടെ വിറ്റിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിൽ ദർശനം നടത്താൻ ഓൺലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞതായി റിപ്പോർട്ട്. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദർശനസമയവും ബസ്സ് ടിക്കറ്റും ബുക്ക് ചെയ്തവരിൽ നിന്നാണ് ഈ കണക്ക് ലഭിച്ചത്.

ആന്ധ്രപ്രദേശിൽ നിന്നാണ് കൂടുതൽ യുവതികൾ വരുന്നത്. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നെല്ലാം യുവതികൾ വരുന്നുണ്ട്. ഇവരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ശബരിമല സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് പിള്ള

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ പുതിയ തീരുമാനം വന്ന സാഹചര്യത്തിൽ സർക്കാർ വിളിച്ചു ചേർക്കുന്ന സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. തങ്ങൾക്കൊപ്പം മറ്റ് ‘ഹിന്ദു സംഘടനകളെ’യും യോഗത്തിന് വിളിക്കാത്തതിൽ പിള്ള പ്രതിഷേധമറിയിച്ചു.

ഇതുവരെ വിറ്റത് 11.40 ലക്ഷം ടിക്കറ്റ്

കെഎസ്ആർടിസി ടിക്കറ്റും ദർശന സമയ ബുക്കിങ്ങും നടത്തിയാൽ മാത്രമേ ഇത്തവണ ശബരിമല ദർശനം സാധ്യമാകൂ. ഓൺലൈനായി ദർശനസമയം മാത്രം ബുക്ക് ചെയ്തവർ നിലയ്ക്കലിലെത്തി കൗണ്ടറിൽ നിന്ന് കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യണം. നേരിട്ട് കെഎസ്ആർടിസി ബസ്സിൽ പമ്പയിലെത്തുന്നവർ ആ ടിക്കറ്റ് കാണിച്ചാലും മതി. പത്തു പേർക്കു വരെ ഒറ്റ ടിക്കറ്റായി ബുക്ക് ചെയ്യാം.

48 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് നൽകുന്നത്. ഇത്രയും സമയം മാത്രമേ സന്നിധാനത്ത് നിൽക്കാനാകൂ. പമ്പ – നിലയ്ക്കൽ നോൺ എസി ടിക്കറ്റിന് 80 രൂപയും എസി ബസ്സ് ടിക്കറ്റിന് 50 രൂപയുമാണ് ചാർജ്.

ഇതുവരെ 11.40 ലക്ഷം ടിക്കറ്റുകൾ കെഎസ്ആർടിസി ഓൺലൈൻ സംവിധാനത്തിലൂടെ വിറ്റിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍