UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ വീഡിയോ വ്യാജം; മോദിയുടെ ‘പച്ചയ്ക്ക് കത്തിക്കൽ’ പ്രയോഗം ഹിറ്റ്ലർ നടത്തിയിട്ടില്ല

ജർമനിയിലെ ഒരു ഫാക്ടറിയിൽ ഹിറ്റ്ലർ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പ്രസംഗത്തിന് സമാനമായ പ്രസംഗം നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ പറഞ്ഞുവെന്ന് സ്ഥാപിക്കുന്ന ഒരു വീ‍ഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. രാജ്യത്തിനു വേണ്ടി താനെല്ലാം ത്യജിച്ചുവെന്നും താൻ തെറ്റാണെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ തന്നെ പച്ചയ്ക്ക് കത്തിക്കൂ എന്നും ഹിറ്റ്‌ലർ പറയുന്നതായാണ് വീഡിയോയിലെ സബ് ടൈറ്റിലുകളിൽ കാണിച്ചിരുന്നത്. ജർമൻ ഭാഷയിലുള്ള ഹിറ്റ്ലറിന്റെ പ്രസംഗത്തിന്റെ സബ് ടൈറ്റിൽ മാറ്റിയാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജർമനിയിലെ ഒരു ഫാക്ടറിയിൽ ഹിറ്റ്ലർ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോയാണിത്. നരേന്ദ്ര മോദിയുടെ ശൈലിക്ക് സമാനമായ അതിവൈകാരികത കലർത്തിയുള്ള ജർമൻ പ്രസംഗത്തെയാണ് തെറ്റിദ്ധരിപ്പിക്കും വിധം സബജക്ട് ടൈറ്റിലുകൾ വ്യാജമായി നിർമിച്ച് പ്രചാരണം നടത്തിയത്.

1936ൽ ഹിറ്റ്‌ലർ ചെയ്ത പ്രസംഗം നോട്ടുനിരോധനത്തിനു ശേഷം മോദി നടത്തിയ പ്രസംഗത്തോട് സാമ്യമുണ്ടെന്ന് വ്യംഗ്യമായി സ്ഥാപിക്കുകയായിരുന്നു ഈ വീഡിയോയുടെ ലക്ഷ്യം. അതെസമയം ഈ വീഡിയോ നിർമിച്ചത് ആരെന്ന് ഇപ്പോഴും വ്യക്തമല്ല.

മാധ്യമപ്രവർത്തകർ അടക്കമുള്ള പ്രമുഖർ ഈ വീഡിയോ ഷെയർ ചെയ്യുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍