UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേഘാലയിൽ അഫ്‌സ്‌പ നിയമം നീക്കി; പ്രതീക്ഷയോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

രണ്ട് ദശകത്തിലധികമായി തുടരുന്ന ദുരിതജീവിതത്തിൽ നിന്നുള്ള മോചനം സംബന്ധിച്ച പ്രതീക്ഷയിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ.

മേഘാലയില്‍ നിന്നും അഫ്‍സ്‍പ നിയമം (Armed Forces Special Powers Act) പൂർണമായും എടുത്തുമാറ്റി. മാർച്ച് 31 മുതൽ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ നിയമം നീക്കം ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശില്‍ നിയമം നടപ്പാക്കിയിട്ടുള്ള 16 പൊലീസ് സ്റ്റേഷനുകളിൽ എട്ടെണ്ണത്തില്‍ നിന്നും ഈ നിയമം നീക്കം ചെയ്തിട്ടുണ്ട്.

സായുധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ശക്തിയാര്‍ജിച്ച ഘട്ടത്തിലാണ് കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഈ നിയമം നടപ്പാക്കിയത്. ജനജീവിതത്തെ ഏറെ ദുഷ്കരമാക്കിത്തീർത്തു ഈ നിയമത്തിന്റെ നടപ്പാക്കൽ. സൈനികര്‍ നടത്തുന്ന ബലാൽസംഗങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായി.

രണ്ട് ദശകത്തിലധികമായി തുടരുന്ന ദുരിതജീവിതത്തിൽ നിന്നുള്ള മോചനം സംബന്ധിച്ച പ്രതീക്ഷയിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ.

ഉൾഫ അടക്കമുള്ള സംഘടനകളുടെ തീവ്രവാദപ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് 1991ൽ പ്രത്യേകാധികാര നിയമം കൊണ്ടുവന്നത്. ആസ്സാമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കിയ്. 18 വർഷങ്ങൾ പിന്നിട്ടപ്പോൾ ‘കിരാതനിയമ’മെന്ന് ദുഷ്പേര് കേട്ട പ്രത്യേകാധികാരനിയമം എടുത്തുമാറ്റാൻ ത്രിപുര സർക്കാർ ധീരത കാട്ടി.

സ്ഥിതിഗതികളിൽ കാര്യമായ പുരോഗനമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഈ നടപടി. ഈ നിയമം നിലവിലുള്ള ഇതരം സംസ്ഥാനങ്ങളിലും ഈ നിയമം ഘട്ടംഘട്ടമായി എടുത്തു കളഞ്ഞേക്കും. ആസ്സാമിൽ സൈന്യത്തിന്റെ ഭൂമിശാസ്ത്രപരമായ അധികാരപരിധി കുറയ്ക്കുവാൻ പരിപാടിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍