UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഈ സംഭവത്തിലും ആരാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

തൂത്തുക്കുടിയിൽ വീണ്ടും പൊലീസ് വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൊലീസ് എസ്‍പിയായ മഹേന്ദ്രനും പരിക്കുണ്ട്.

അതെസമയം ഈ സംഭവത്തിലും ആരാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

തൂത്തുക്കുടിയിൽ പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. തൂത്തുക്കുടിയിൽ ബൈരാന്ത് നഗറിൽ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങൾ കത്തിച്ചു.

അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍