UPDATES

തെരഞ്ഞെടുപ്പ് 2019

കോഴവിവാദം: എംകെ രാഘവനെതിരെ കേസ്സെടുക്കാൻ ഡിജിപിക്ക് നിയമോപദേശം

ജനപ്രാതിനിധ്യ നിയമപ്രകാരം കേസ്സെടുക്കാമെന്നാണ് നിയമോപദേശം

കോഴവിവാദത്തിൽ കോൺഗ്രസ്സ് നേതാവ് കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എംകെ രാഘവനെതിരെ കേസ്സെടുക്കാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം കേസ്സെടുക്കാമെന്നാണ് ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനിൽ നിന്നും ലഭിച്ചിരിക്കുന്ന നിയമോപദേശം.

ടിവി9 ഭാരത്‌വർ‌ഷ ഹിന്ദി ചാനലാണ് എംകെ രാഘവൻ കോഴ ആവശ്യപ്പെടുന്നത് ഒളികാമറയിൽ പകർത്തി പുറത്തുവിട്ടത്. കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി 15 ഏക്കര്‍ സ്ഥലം വാങ്ങുന്നതിനെന്ന് പറഞ്ഞാണ് ടിവി 9ന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ സംഘം എംകെ രാഘവനെ സമീപിച്ചത്. അഞ്ച് കോടി രൂപ കമ്മീഷന്‍ ഇവര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അത് തന്റെ ഓഫീസിലുള്ളവരെ ഏല്‍പ്പിച്ചാല്‍ മതി എന്നാണ് എംകെ രാഘവന്‍ പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മദ്യമടക്കം വിതരണം ചെയ്യുന്നതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും രാഘവന്‍ പറയുന്നുണ്ട്. മൊത്തം 20 കോടി രൂപ ചിലവായി എന്നാണ് എംകെ രാഘവന്‍ പറയുന്നത്.

അതെസമയം തന്റെ ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തതാണെന്നാണ് എംകെ രാഘവന്റെ വാദം. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ആരോപിച്ചിരുന്നു.

ഏതന്വേഷണത്തോടും സഹകരിക്കാമെന്ന് ഒളികാമറാ ദൃശ്യങ്ങൾ പുറത്തു വിട്ട ടിവി ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍