UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രി അൽ‌ഫോൺസ് കണ്ണന്താനം പമ്പയിൽ കക്കൂസുകൾ സന്ദർശിക്കുന്നു

ശുചിത്വം വലിയ പ്രശ്നമായി നിലനിൽക്കുന്നതായി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിലും പമ്പയിലും കക്കൂസുകൾ സന്ദർശിക്കുന്നു. വേണ്ടത്ര സംവിധാനങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് കണ്ണന്താനം ആരോപണമുന്നയിച്ചു. യാതൊരു സൗകര്യവുമില്ലാത്ത കക്കൂസുകൾ എങ്ങനെ ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരോട് മന്ത്രി ക്ഷോഭിച്ചു. സ്ഥിതി പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി കേന്ദ്ര സർക്കാർ 100 കോടി രൂപ നൽകിയിട്ടുണ്ടെന്നും അത് എങ്ങനെ ചെലവഴിച്ചെന്ന് മനസ്സിലാക്കാനാണ് താൻ എത്തിയതെന്നും അൽഫോൺസ് കണ്ണന്താനം നേരത്തെ വ്യക്തമാക്കിയിരുന്നു. തീർത്ഥാടകർക്ക് ആവശ്യമായ യാതൊരു സൗകര്യവും ശബരിമലയിലില്ലെന്ന് നിലയ്ക്കലിൽ നടത്തിയ പരിശോധനകൾക്കു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

ശുചിത്വം വലിയ പ്രശ്നമായി നിലനിൽക്കുന്നതായി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിരിവെക്കാനുള്ള സൗകര്യങ്ങളും പമ്പയിലില്ല. തീർത്ഥാടകർക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

താഴെ മാതൃഭൂമി വാർത്തയുടെ ലൈവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍