UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെറിക്ക് മറുതെറിയുമായി ഉണ്ണിത്താന്റെ മകൻ; ബിജെപിയിലെത്തിയ അമലിന് കോൺ‌ഗ്രസ്സുകാരുടെ പൊങ്കാല

മുസ്ലിം പേരുള്ളവരുടെ വിമർശനങ്ങളെ അമൽ നേരിടുന്ന വിധവും ശ്രദ്ധേയമാണ്. അവരോട് ഐസിസിൽ ചേരാനും പാകിസ്താനിൽ പോകാനുമെല്ലാം അമല്‍ ആവശ്യപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവർണറോടും കേന്ദ്രത്തിന്റെ അന്യായമായ ഇടപെടലുകളോടും മല്ലിടുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമലിന് പൊങ്കാലയിടുകയാണ്. കർണാടക തെരഞ്ഞെടുപ്പിൽ അമൽ ബിജെപിക്ക് വോട്ടു ചെയ്തെന്നു പറഞ്ഞ് പോസ്റ്റിട്ടതാണ് പൊങ്കാലയ്ക്ക് കാരണമായിരിക്കുന്നത്. ഉണ്ണിത്താനെയും അമലിനെയും തെറിവിളിച്ച് മിക്ക പോസ്റ്റുകളിലും കോൺഗ്രസ്സുകാർ കയറിയിറങ്ങുകയാണ്. എന്നാൽ, അമലും വിട്ടു കൊടുക്കുന്നില്ല. കേട്ടാലറയ്ക്കുന്ന തെറികളുമായി അദ്ദേഹവും സജീവമാണ്.

മുസ്ലിം പേരുള്ളവരുടെ വിമർശനങ്ങളെ അമൽ നേരിടുന്ന വിധവും ശ്രദ്ധേയമാണ്. അവരോട് ഐസിസിൽ ചേരാനും പാകിസ്താനിൽ പോകാനുമെല്ലാം അമല്‍ ആവശ്യപ്പെടുന്നുണ്ട്.

അതെസമയം, ബിജെപിക്ക് വോട്ടു ചെയ്തെന്നു പറയുന്ന അമലിന്റെ പോസ്റ്റ് ഇപ്പോൾ കാണാനില്ല. നീക്കം ചെയ്തതായി സംശയിക്കപ്പെടുന്നു. വലിയ ഗോപിക്കുറി തൊട്ട് നിൽക്കുന്ന അമലിന്റെ പ്രൊഫൈൽ ചിത്രത്തിനു താഴെയാണ് ഇപ്പോൾ പൊങ്കാല നടക്കുന്നത്.

സംഘപരിവാർ അണികൾ സോഷ്യൽ‌ മീഡിയയിലെ ഇന്നത്തെ ദിവസം ആഹ്ലാദത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലും ബെംഗളൂരു ക്രൈസ്റ്റ് കോളജിലും പഠിച്ചിറങ്ങിയ അമലിന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിലെ ബൗദ്ധിക പ്രചാരണങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. തെറികൾക്ക് നൽകുന്ന മറുപടികൾ അമൽ ഒരു മുതൽക്കൂട്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

അതെസമയം, രാജ്മോഹൻ ഉണ്ണിത്താനെ കുറ്റം പറഞ്ഞുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന തരത്തിലാണ് ചില പോസ്റ്റുകളുടെ പോക്ക്. കോൺഗ്രസ്സുകാരനായ രാജ്മോഹൻ ഉണ്ണിത്താൻ വളർത്തി എന്നതു തന്നെയാണ് ബിജെപിക്കാരനായി മാറാനുള്ള അടിത്തറയായതെന്ന് മറ്റു ചിലർ ആരോപിക്കുന്നു. ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപി എന്ന പതിവ് പ്രസ്താവനകളും ചിലർ നടത്തുന്നു.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍