UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഞ്ചുകുഞ്ഞുമായി ആംബുലൻസ്; ദയവായി വഴിമാറൂ: ലൈവ്

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസ് ഇപ്പോൾ കോഴിക്കോട് പിന്നിട്ടു. ഏറ്റവുമൊടുവിൽ വിവരം കിട്ടുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കടന്നുപോന്നിട്ടുണ്ട് ആംബുലൻസ്.

KL – 60- J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞുമായി വരുന്നത്. ആംബുലൻസ് ലക്ഷ്യസ്ഥാനത്തെത്താൻ എല്ലാവരും സഹകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട് മറികടക്കാൻ. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിനു മുകളില്‍ സമയമെടുക്കും. ഇത് 12 മണിക്കൂറിൽ മറികടക്കാനാണ് ശ്രമം. ചൈൽഡ് പ്രൊട്ടക്ഷൻ ടീം ആണ് ആംബുലൻസിന്റെ സുഗമമായ നീക്കത്തിന് വഴിയൊരുക്കുന്നത്. ഇതിനായി ടീം അംഗങ്ങൾ ഓരോ സ്ഥലത്തും ജാഗ്രതയോടെ നിൽക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍