UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യയാത്രക്കാരൻ അമിത് ഷാ ആയേക്കും; വരുന്നത് മാരാർജി മന്ദിരം ഉദ്ഘാടനത്തിന്

സാങ്കേതികപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുമതി ലഭിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യം ഇറങ്ങുന്ന യാത്രക്കാരൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആയേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസായ മാരാർജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് അമിത് ഷായാണ് എത്തുന്നത്. ഇദ്ദേഹത്തിന്റെ പ്രത്യേക വിമാനത്തിന് കണ്ണൂരിലിറങ്ങാൻ അനുമതി തേടിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

27നാണ് ഇദ്ദേഹം കണ്ണൂരിലെത്തുക. നേരത്തെ കരിപ്പൂരിലിറങ്ങി കരമാർഗം കണ്ണൂരേക്ക് പോകാനായിരുന്നു പദ്ധതി. രാവിലെ പത്തിനാണ് ഉദ്ഘാടനം. അന്നുതന്നെ തിരുവനന്തപുരത്തും അമിത് ഷായ്ക്ക് പരിപാടിയുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി കിട്ടിയാൽ സൗകര്യമാകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ആ വഴിക്ക് നീക്കം തുടങ്ങിയത്.

അമിത് ഷാ വിമാനം വാടകയ്ക്കെടുത്തിട്ടുള്ള ഡൽഹിയിലെ വിമാനക്കമ്പനിയും ബിജെപിയും വിമാനം കണ്ണൂരിലിറക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുമതി ലഭിക്കും.

ശബരിമല സ്ത്രീപ്രവേശന വിഷയം ഏറ്റെടുക്കുകയും പ്രശ്നവൽക്കരിക്കുകയും ചെയ്ത ബിജെപി നടപടിയുടെ പശ്ചാത്തലുള്ള അമിത് ഷായുടെ വരവ് ആകാംക്ഷയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍