UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷായുടെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ചാൽ അതിന്റെ ഫലം അനുഭവിക്കും; ഷാ വന്നത് കലാപമുണ്ടാക്കാൻ: മുഖ്യമന്ത്രി

‘ശബരിമലയെ കലാപഭൂമിയാക്കാനുള്ള വ്യാമോഹം ആർക്കും വേണ്ട’

അമിത് ഷായുടെ വാക്കു കേട്ട് കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാൻ സംഘപരിവാർ ഇറങ്ങിത്തിരിച്ചാൽ അതിന്റെ ഫലം അവർ അനുഭവിക്കേണ്ടി വരുമെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപമുണ്ടാക്കാനാണ് അമിത് ഷാ കേരളത്തിൽ വന്നത്. വിശ്വാസികളെ തടയുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതോ ആയ ഒരു നടപടിയും അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ വിശദീകരണം നൽകാൻ ഇടതുമുന്നണി കൊച്ചിയിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ മനസ്സിൽ പല ആഗ്രഹങ്ങളുമുണ്ടാക്കും. ചിലയിടത്തൊക്കെ ആ ആഗ്രഹങ്ങൾ നടന്നിട്ടുമുണ്ട്. എന്നാൽ കേരളത്തിൽ അത് നടക്കില്ല. ശബരിമലയെ കലാപഭൂമിയാക്കാനുള്ള വ്യാമോഹം ആർക്കും വേണ്ട -പിണറായി വ്യക്തമാക്കി.

“നിങ്ങൾക്കൊരു സീറ്റ് കിട്ടിയത് നിങ്ങളുടെ ശക്തി കൊണ്ടല്ലെന്ന് നിങ്ങൾക്കുമറിയാം എല്ലാവർക്കുമറിയാം. അതിന്റെ കാരണക്കാർ കേരളത്തിലെ കോൺഗ്രസ്സുകാരാണ്.” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അക്രമികൾക്കെതിരെ മാത്രമാണ് കേസ്സെടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയാൽ ഏത് മതവിഭാഗത്തിൽ പെട്ടയാളായാലും കേസ്സെടുക്കും. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പാർട്ടിയുടെ ഇടത്താവളമാണ് ബിജെപിയെന്ന് അദ്ദേഹം പരിഹസിച്ചു.

അമിത് ഷാ മണ്ഡല കാലത്ത് ശബരിമലയിലെത്തും; നവംബര്‍ എട്ട് മുതല്‍ 13 വരെ രഥ യാത്ര

ബാക്കി വന്ന ചില രായാക്കന്മാരെ കുറിച്ചുതന്നെ

ശബരിമലയിലേക്ക് പോയ മുസ്ലിം ക്രിസ്ത്യൻ സ്ത്രീകളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ണന്താനം

ആചാരം ലംഘിച്ച് സ്ത്രീകൾ ആരാധനയ്ക്ക് വരികയാണെങ്കിൽ തടയില്ലെന്ന് കണ്ണൂരിലെ ക്ഷേത്ര ഭരണസമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍