UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മറ്റെന്താണ് നമ്മൾ സംസാരിക്കേണ്ടത്’? റിപ്പബ്ലിക് ചാനലിന്റെ വർഗീയ പ്രചാരണത്തിന് ദില്ലി ആർച്ച് ബിഷപ്പിന്റെ മറുപടി

ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതും ക്രിസ്ത്യൻ സമൂഹത്തിന്റെ അവകാശങ്ങളെയും ക്ഷേമത്തെയും പറ്റി ആശങ്കയുള്ളതുമായ സർക്കാര്‍ വേണമെന്ന് ആഗ്രഹിക്കാൻ തങ്ങൾക്കവകാശമുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഇലക്ഷനുകളും സർക്കാരുമെല്ലാം തങ്ങളുടെയും ആശങ്കയാണെന്ന് ദില്ലി ആർച്ച് ബിഷപ്പ് അനിൽ കോന്റോ. രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ വ്രതവും പ്രാർത്ഥനയും വേണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തതിനെ വിവാദമാക്കാൻ ശ്രമിക്കുന്ന റിപ്പബ്ലിക്, ചൈംസ് നൗ ചാനലുകളുടെ നടപടികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതും ക്രിസ്ത്യൻ സമൂഹത്തിന്റെ അവകാശങ്ങളെയും ക്ഷേമത്തെയും പറ്റി ആശങ്കയുള്ളതുമായ സർക്കാര്‍ വേണമെന്ന് ആഗ്രഹിക്കാൻ തങ്ങൾക്കവകാശമുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. കക്ഷിരാഷ്ട്രീയമല്ല പറഞ്ഞത്. രാജ്യം ശരിയായ ദിശയിലൂടെ സഞ്ചരിക്കണമെന്ന് പ്രാർത്ഥിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത്.

എല്ലാ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രാർത്ഥനയും വ്രതവും നടക്കാറുണ്ടെന്നും അനിൽ കോന്റോ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കണമെന്നാണ് വിശ്വാസികളോട് ആവശ്യപ്പെട്ടത്. ഏത് സർക്കാർ വന്നാലും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ബിഷപ്പ് വ്യക്തമാക്കി.

ക്രിസ്ത്യൻ സഭകൾ മോദിയെ ലക്ഷ്യം വെക്കുന്നതായി ടൈംസ് നൗ, റിപ്പബ്ലിക് ചാനലുകളുടെ അന്തിച്ചർച്ച; കടുത്ത വർഗീയ ധ്രുവീകരണത്തിന് ബിജെപി

മെയ് 13 മുതൽ എല്ലാ പാരിഷുകളിലും ആഴ്ചതോറും രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ നടത്തണമെന്നും വ്രതമെടുക്കണമെന്നും ബിഷപ്പ് ഒരു കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ അന്തിച്ചർച്ചയിലേക്ക് കൊണ്ടുവന്ന് സംഘപരിവാർ മാധ്യമങ്ങൾ വിവാദമാക്കാൻ ശ്രമം നടത്തുന്നുണ്ട്.

റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമിയും ടൈംസ് നൗ ചാനലിന്റെ നവിക കുമാറും കഴിഞ്ഞദിവസം ചർച്ചയ്ക്കെടുത്തത് ഈ വിഷയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍