UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്വേഷണമില്ലാത്ത അറസ്റ്റ് മൗലികാവകാശ ലംഘനം: എസ്‌സി/എസ്‌ടി പീഡനവിരുദ്ധനിയമത്തിനെതിരെ സുപ്രീംകോടതി

“ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാമെന്ന അവസ്ഥയുണ്ടെങ്കിൽ നമ്മളൊരു പരിഷ്കൃത സമൂഹത്തിലല്ല ജീവിക്കുന്നത് എന്നാണതിനർത്ഥം”

അന്വേഷണ നടപടികളില്ലാതെ രാജ്യത്തെ പൗരന്മാരിലൊരാളെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എസ്‌സി/എസ്‌ടി പീഡനവിരുദ്ധനിയമത്തിൽ സുപ്രീംകോചചതി നേരത്തെ പുറത്തിറക്കിയ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ പെറ്റീഷനിൽ വാദം കേൾക്കുകയായിരുന്നു കോടതി. മാർച്ച് 20ന് പുറത്തുവന്ന പ്രസ്തുത വിധിയിൽ എസ്‌സി/എസ്‌ടി പീഡനവിരുദ്ധനിയമപ്രകാരം അന്വേഷണമില്ലാതെ വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരുന്നു. ഈ വിധിയെത്തുടർന്ന് രാജ്യത്തെമ്പാടും ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.

ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാമെന്ന അവസ്ഥയുണ്ടെങ്കിൽ നമ്മളൊരു പരിഷ്കൃത സമൂഹത്തിലല്ല ജീവിക്കുന്നത് എന്നാണതിനർത്ഥമെന്ന് വാാദം കേട്ട ജഡ്ജിമാരിലൊരാളായ എകെ ഗോയൽ പറഞ്ഞു. ജസ്റ്റിസ് യുയു ലളിത് കൂടിയടങ്ങിയ രണ്ടംഗ ബഞ്ചാണ് വാദം കേട്ടത്.

ജനങ്ങളുടെ മൗലികാവകാശത്തിൽ കൈകടത്താൻ പാർലമെന്റിന് അധികാരമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാലിനോട് കോടതി പറഞ്ഞു. 1989ലെ എസ്‌സി/എസ്‌ടി പീഡനവിരുദ്ധനിയമം ഒരാളുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു വ്യക്തിക്കെതിരെ നടപടിയെടുക്കാൻ നിയമപാലന സംവിധാനത്തെ നിർബന്ധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

മാർച്ച് 20ലെ വിധിപ്രസ്താവത്തെ തുടർന്ന് കേന്ദ്രസർക്കാർ കൂടി പങ്കാളിയായുള്ള നാടകമാണ് കോടതിയിൽ അരങ്ങേറിയതെന്നാരോപിച്ച് വൻ പ്രക്ഷോഭങ്ങൾ രാജ്യത്ത് നടന്നിരുന്നു. കോൺഗ്രസ്സ് അടക്കമുള്ള കക്ഷികളും ഈ വിധിക്കെതിരെ അന്ന് രംഗത്തു വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍