UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“നാട് കത്താൻ സാധ്യതയുള്ള സന്ദർഭത്തിൽ വിശ്വാസികളെ മാനിക്കുന്നത് കുറച്ചിലല്ല; ജാഗ്രതയാണ്”: അരുന്ധതി ബി

“എരുമേലിയിൽ പോയി മാലിയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.”

ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പോകണോ ഭക്തകൾ പോകണോ എന്ന ചർച്ച നടക്കുന്ന സന്ദർഭത്തിൽ തന്റെ അഭിപ്രായം കുറിച്ച് ഗവേഷകയും എഴുത്തുകാരിയുമായ അരുന്ധതി ബി രംഗത്ത്. നാട് കത്താൻ സാധ്യതയുള്ള ഒരു സന്ദർഭത്തിൽ സാധാരണ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ലെന്ന് അവർ പറഞ്ഞു. ഇത് മിനിമം ജാഗ്രതയാണ്.

താൻ പതിന്നാലും വയസ്സുവരെ ഭക്തയായിരുന്നെന്ന് അരുന്ധതി വ്യക്തമാക്കി. എരുമേലിയിൽ പോയി മാലിയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. ഇപ്പോൾ റാന്നിയിലെ വീട്ടിലുണ്ടെങ്കിലും ശബരിമല കയറാൻ ഉദ്ദേശിക്കുന്നില്ലെന്ന് അരുന്ധതി പറഞ്ഞു.

‘അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി’ എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ തന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ലെന്ന് അവർ വിശദീകരിച്ചു. നിയമം തുല്യനീതിക്കൊപ്പം നിൽക്കുന്ന കാലമാണെന്നും സന്ദർഭത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ തെറ്റില്ലെന്നും അരുന്ധതി പറഞ്ഞു.

ആചാരങ്ങൾ ലംഘിച്ച് പതിനെട്ടാംപടിക്കു താഴെ പ്രതിഷേധം നടത്തിയ ശാന്തിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

‘ആചാരലംഘന’മുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം രേഖാമൂലം നിർദ്ദേശം നൽകി; സുപ്രീംകോടതിവിധി ലംഘിക്കപ്പെട്ടത് കൊട്ടാരത്തിന്റെ കാര്‍മികത്വത്തിൽ?

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്ന് ഒ രാജഗോപാൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍