UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഫ്റ്റിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്ഐ അറസ്റ്റിൽ

ഓൺലൈൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചർച്ചയായതോടെ പൊലീസ് അറസ്റ്റിന് നിർബന്ധിതരാകുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്ഐ അറസ്റ്റിലായി. തലയോലപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ വൈക്കം കാരയിൽ ആലപ്പുറത്ത് വീട്ടിൽ വിഎച്ച് നാസറിനെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്.

പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഏറെനാള്‍ നീട്ടിക്കൊണ്ടു പോയെങ്കിലും ഓൺലൈൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചർച്ചയായതോടെ പൊലീസ് അറസ്റ്റിന് നിർബന്ധിതരാകുകയായിരുന്നു.

പീഡകന്‍ പോലീസാണെങ്കില്‍ ഭീഷണി, ഒത്തുതീര്‍പ്പ്, അന്വേഷണം മരവിപ്പിക്കല്‍; മാറില്ലെന്നുറച്ച് കേരള പോലീസ്

ഏപ്രിൽ 28ന് രാവിലെ എറണാകുളത്ത് കോച്ചിങ് ക്ലാസിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി. എറണാകുളം പുല്ലേപ്പടിയിലെ സിവിൽ സർവീസ് കോച്ചിങ്ങ് സെന്‍റിന്റെ ലിഫ്റ്റിൽ വെച്ചാണ് പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പരാതിയുമായി ചെന്ന പെൺകുട്ടികളുടെ മാതാപിതാക്കളോട് മോശമായാണ് പൊലീസ് പെരുമാറിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിഐ അടക്കമുള്ളവർ കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

അതെസമയം കേസന്വേഷണം ശരിയായ രീതിയലല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍