UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാജ്പേയിയുടെ നില ഗുരുതരമായി തുടരുന്നു; ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചു

വാജ്പേയി ഇപ്പോൾ ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്.

മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനില മോശമായിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വാർത്താകുറിപ്പില്‍ അറിയിച്ചു.

വാജ്പേയി ഇപ്പോൾ ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്.

ജൂൺ 11നാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഡ്നിയിലും മൂത്രനാളിയിലും അണുബാധയുണ്ടായതെന്നും മൂത്രം ശരിയായി പോകുന്നില്ലെന്നും ഡോക്ടർമാർ പരിശോധനയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു. ഒമ്പത് ആഴ്ചയോളമായി എയിംസില്‍ തുടരുന്ന വാജ്പേയിയുടെ നില കഴിഞ്ഞ 24 മണിക്കൂറിൽ ഗുരുതരമായെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍