UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ്റുകാൽ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി

ആർത്തവകാലത്ത് സ്ത്രീകൾക്ക് കുടുംബങ്ങളിലെ അടുക്കളകളിലുള്ള വിലക്ക് നീക്കാനും ആവശ്യപ്പെടുന്നുണ്ട് സഞ്ജീവ് കുമാർ.

ആറ്റുകാൽ ക്ഷേത്രം, ചക്കുളത്ത് കാവ്, അസമിലെ കാമാഖ്യ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രങ്ങൾ, ഭഗതി മാ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സഞ്ജീവ് കുമാർ എന്നയാളാണ് ഹർജി നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ചകളിലും മറ്റു ദിവസങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും മുസ്ലിം പള്ളികളിൽ പ്രവേശനം നൽകണമെന്നത് അടക്കം നിരവധി ആവശ്യങ്ങൾ ഈ ഹർജി ഉന്നയിക്കുന്നുണ്ട്. ആർത്തവകാലത്ത് സ്ത്രീകൾക്ക് കുടുംബങ്ങളിലെ അടുക്കളകളിലുള്ള വിലക്ക് നീക്കാനും ആവശ്യപ്പെടുന്നുണ്ട് സഞ്ജീവ് കുമാർ.

മുസ്ലിം സ്ത്രീകളെ പ്രാർ‌ത്ഥനകളിൽ ഇമാം നിൽക്കാനും ഹീന്ദു സ്ത്രീകളെ പൂജാരികളാകാനും അനുവദിക്കണമെന്നും ഹർജി ആവശ്യപ്പെട്ടുന്നു. പാഴ്സി ക്ഷേത്രങ്ങളിലുള്ള സ്ത്രീ വിലക്കുകളും നീക്കാൻ ആവശ്യമുണ്ട്. നിലവിലുള്ള ഇത്തരം വിലക്കുകളെല്ലാം ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ശബരിമല ക്ഷേത്രത്തില്‍ നിലവിലുള്ള സ്ത്രീപ്രവേശന വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് കണ്ട് നീക്കം ചെയ്ത സുപ്രീംകോടതിയുടെ ഇടപെടലിനു പിന്നാലെയാണ് ഈ ഹർജി.

അസമയം ആറ്റുകാലിലും ചക്കുളത്തുകാവിലും പുരുഷന്മാര്‍ക്ക് പ്രവേശന വിലക്ക് നിലവിലില്ല. എന്നാൽ ചില അനുഷ്ഠാനപരമായ സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകമായ പരിഗണനയുണ്ട്. പൊങ്കാല പോലുള്ള ആചാരങ്ങൾ സ്ത്രീകൾ മാത്രമാണ് അനുഷ്ഠിക്കാറുള്ളത്.

ശബരിമല: നവംബര്‍ അഞ്ചിന് മുന്‍പ് വാദം കേള്‍ക്കാനാകില്ല; നിലപാട് വ്യക്തമാക്കി വീണ്ടും സുപ്രീം കോടതി

അയ്യപ്പദര്‍ശനം കമ്മ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കും; കേരളത്തിൽ ചൈനീസ് മോഡൽ ഭരണത്തിന് ശ്രമം: പികെ കൃഷ്ണദാസ്

ശബരിമല വിഷയത്തിലെ പ്രസംഗം: അമിത് ഷായ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആവശ്യവുമായി ഹർജി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍