UPDATES

ട്രെന്‍ഡിങ്ങ്

‘പൊളിറ്റിക്കൽ ഇസ്ലാമി’നെ തകർക്കാൻ ഓസ്ട്രിയ 7 പള്ളികൾ അടച്ചിട്ടു; ഡസൻകണക്കിന് ഇമാമുമാരെ പുറത്താക്കിയേക്കും

ഇത് ഓസ്ട്രിയയുടെ മുസ്ലിം വിരോധമാണ് കാണിക്കുന്നതെന്നും വംശീയമായ വിവേചനമാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും തുർക്കി പ്രതികരിച്ചു.

രാജ്യത്തെ മുസ്ലിം പള്ളികളിൽ ഏഴെണ്ണം അടച്ചിടാൻ ഓസ്ട്രിയൻ സർക്കാർ തീരുമാനിച്ചു. ഡസൻകണക്കിന് ഇമാമുമാരെ പുറത്താക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ‘പൊളിറ്റിക്കൽ ഇസ്ലാമി’നെ തകർക്കുകയാണ് ലക്ഷ്യം.

വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് ചാൻസിലർ സെബാസ്റ്റ്യൻ കുർസ് ഈ പ്രഖ്യാപനം നടത്തിയത്.

അറബ് റിലിജ്യസ് കമ്മ്യൂണിറ്റി എന്ന സംഘടന നടത്തുന്ന പള്ളികളാണ് അടച്ചുപൂട്ടിയവയിൽ ആറെണ്ണവും. മറ്റൊന്ന് തുർക്കിയിൽ നിന്നുള്ളവരുടെ പള്ളിയാണ്.

മതസംഘടനകൾക്ക് വിദേശഫണ്ട് വരുന്നത് തടയുന്ന നിയമം ഓസ്ട്രിയയിലുണ്ട്. 2015ൽ നിലവിൽ വന്ന ഈ നിയമമാണ് പള്ളികൾക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്. ഇവർക്കെല്ലാം വിദേശ ഫണ്ട് വരുന്നുണ്ടെന്ന് ഓസ്ട്രിയൻ സർക്കാർ പറയുന്നു.

ഓസ്ട്രിയയുടെ ഭരണകൂടത്തോടും സമൂഹത്തോടും അനുഭാവപൂർണമായ സമീപനം മുസ്ലിം സമൂഹങ്ങൾ എടുക്കണമെന്ന് സെബാസ്റ്റ്യൻ കുർസ് അഭ്യർത്ഥിച്ചു. സമാന്തര സമൂഹങ്ങളുണ്ടാക്കിയും മറ്റും പൊളിറ്റിക്കൽ ഇസ്ലാം നടത്തുന്ന പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം, ഇത് ഓസ്ട്രിയയുടെ മുസ്ലിം വിരോധമാണ് കാണിക്കുന്നതെന്നും വംശീയമായ വിവേചനമാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും തുർക്കി പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍