UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഗംഗാധര തിലകനെ ‘ഭീകരവാദത്തിന്റെ പിതാവാ’ക്കിയ പാഠപുസ്തകം നിരോധിക്കണമെന്ന് തിലകന്റെ കുടുംബം

രാജസ്ഥാൻ സർക്കാരുമായി അഫിലിയേഷനുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് തിലകനെ ഭീകരവാദിയാക്കിയ പുസ്തകം പഠിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര തിലകൻ ‘ഭീകരവാദത്തിന്റെ പിതാവാ’ണെന്ന് പറയുന്ന എട്ടാംക്ലാസിലെ പാഠപുസ്തകം നിരോധിക്കണമെന്ന് രാജസഥാൻ സർക്കാരിനോട് തിലകന്റെ കുടുംബം ആവശ്യപ്പെട്ടു.

തികച്ചും അപകീർത്തികരമായ പരാമർശത്തോടെ പുസ്തകം പുറത്തിറക്കിയവർക്കെതിരെ നടപടി വേണമെന്നും തിലകന്റെ കുടുംബം പൂനെയിൽ പറഞ്ഞു. തന്റെ 64 വർഷം നീണ്ടു നിന്ന ജീവിതത്തിന്റെ 50 വർഷവും രാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ച ഒരാളെപ്പറ്റി ഇത്രയും അപകീർത്തികരമായ പരാമർശം നടത്തിയതിലുള്ള രോഷവും ഞെട്ടലും കുടുംബം പ്രകടിപ്പിച്ചു.

‘ഇത് മനസ്സിലാക്കാവുന്നതിലുമപ്പുറമാണ്. സ്കൂൾ കുട്ടികളെ രാജസ്ഥാൻ സർക്കാർ ഇതാണ് പഠിപ്പിക്കുന്നത്. ഇതാണോ തിലകൻ അർഹിക്കുന്നത്?’-പൂനെ മേയറും തിലകന്റെ ബന്ധുവുമായ മുക്ത തിലക് ചോദിക്കുന്നു.

രാജസ്ഥാൻ സർക്കാരുമായി അഫിലിയേഷനുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് തിലകനെ ഭീകരവാദിയാക്കിയ പുസ്തകം പഠിപ്പിക്കുന്നത്.

രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണിതെന്ന് പൂനെ സിറ്റി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രമേഷ് അയ്യർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍