UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ആദ്യ ആദിവാസി രാഷ്ട്രീയത്തടവുകാരൻ ബട്ടി അന്തരിച്ചു; ഓർമയായത് വർഗീസിന്റെ സമരസഖാവ്

ജയിലിൽ വെച്ച് ക്രൂരമായ മർദ്ദനങ്ങളേറ്റു. വർഗീസ്, ചോമൻ മൂപ്പൻ, കരിയൻ, ഗോണി തുടങ്ങിയവർക്കൊപ്പം പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അധ്വാനിച്ചു.

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ ബട്ടി അന്തരിച്ചു. 80 വയസ്സായിരുന്നു. കേരളത്തിലെ ആദ്യ ആദിവാസി രാഷ്ട്രീയത്തടവുകാരിലൊരാൾ കൂടിയാണ് ഇദ്ദേഹം. (ബട്ടിയും ഗോണിയുമാണ് ആദ്യത്തെ ആദിവാസി രാഷ്ട്രീയത്തടവുകാർ). വർഗീസിനൊപ്പം സംഘടനാ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ഇദ്ദേഹം മറ്റു സഖാക്കൾക്കൊപ്പം തൃശ്ശിലേരി, തിരുനെല്ലി കാർഷിക വിപ്ലവങ്ങളുടെ സംഘാടനത്തിൽ ഏർപ്പെട്ടു.

തൃശ്ശിലേരി തിരുനെല്ലി കേസുകളിൽ ഏഴ് വർഷം ജയിൽവാസമനുഷ്ഠിക്കുകയുണ്ടായി. ജയിലിൽ വെച്ച് ക്രൂരമായ മർദ്ദനങ്ങളേറ്റു. വർഗീസ്, ചോമൻ മൂപ്പൻ, കരിയൻ, ഗോണി തുടങ്ങിയവർക്കൊപ്പം പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അധ്വാനിച്ചു.

ഇന്നത്തെ കാലത്ത് മാവോയിസ്റ്റ് ഗറില്ലാ രീതികൾക്ക് പ്രക്തിയില്ലെന്ന് അവസാനകാലത്ത് ബട്ടിക്ക് അഭിപ്രായമുണ്ടായിരുന്നു. തങ്ങൾ സമരം ചെയ്ത 70കളിൽ സായുധ വിപ്ലവത്തിന് സാധ്യതകളുണ്ടായിരുന്നു. വയനാട്ടിലെ ജീവിതാവസ്ഥകൾ അതിന് എല്ലാ സാധ്യതയും നൽകിയിരുന്നു. ഇന്ന് ലോകം വളരെയേറെ മുന്നേറ്റിക്കഴിഞ്ഞിട്ടുണ്ടെന്നും ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് കാടുകളിൽ കഴിയുക ഏറെ അസാധ്യമായിട്ടുണ്ടെന്നും ബട്ടി മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

മകളോടൊപ്പം തൃശ്ശിലേരി കൈതവല്ലി കോളനിയിലായിരുന്നു താമസം. ഭാര്യ: കുറുമാട്ടി , മക്കൾ വെള്ള, പരേതനായ ദാസൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍