UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“യുവാക്കളെ കൃഷിയിലേക്കാകർഷിക്കാൻ വയലുകളിൽ സൗന്ദര്യമത്സരം സംഘടിപ്പിക്കാം”

‘പുതിയ തലമുറയെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം ചെയ്യണം’

യുവാക്കളെ കൃഷിയിലേക്കാകർഷിക്കാൻ പുതിയ നിർദ്ദേശവുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയിലെ കൃഷിമന്ത്രി രംഗത്ത്. വയലുകളിൽ സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത് യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുമെങ്കിൽ താൻ അതിനൊരുക്കമാണെന്ന് മന്ത്രി വിജയ് സർദേശായി പറഞ്ഞു.

ഇന്നത്തെക്കാലത്ത് യുവതലമുറയ്ക്ക് കാർഷികവൃത്തിയിൽ താൽപര്യമില്ലെന്ന് സർദേശായി ചൂണ്ടിക്കാട്ടി. വയസ്സായവരുടെ തൊഴിലായാണ് കൃഷിയെ യുവാക്കൾ കാണുന്നതെന്നും സർദേശായി നിയമസഭയിൽ പറഞ്ഞു. കൂടുതൽ ആനുകൂല്യങ്ങൾ കൃഷിക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വയലുകളിൽ സൗന്ദര്യമത്സരം സംഘടിപ്പിക്കണമെങ്കിൽ അതുമാകാം.

കരാർ കൃഷി പദ്ധതിയിൽ ഉൾപ്പെട്ട ഒരു ഭൂമിയും സർക്കാർ പിടിച്ചെടുക്കില്ലെന്ന ഉറപ്പ് ഗോവ സർക്കാർ നൽകുമെന്ന് സർദേശായി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍