UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പെണ്‍കുട്ടി മാതൃക: സനുഷയെ അഭിനന്ദിച്ച് ലോകനാഥ് ബെഹ്റ

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സില്‍ വെച്ചാണ് സനുഷ ആക്രമിക്കപ്പെട്ടത്

ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം. ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. സനുഷയോടൊപ്പം നിന്ന മാതാപിതാക്കളെയും ഡിജിപി അഭിനന്ദിച്ചു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സില്‍ വെച്ചാണ് സനുഷ ആക്രമിക്കപ്പെട്ടത്. യാത്രയ്ക്കിടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല എന്നു സനുഷ ആരോപിച്ചിരുന്നു.

സനുഷയ്ക്ക് സല്യൂട്ട്, നോക്കി നില്‍ക്കുന്ന മലയാളിയോട് OMKV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍