UPDATES

വിദേശം

കേരളത്തെ സഹായിക്കാൻ ലോക കോടീശ്വരൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും : ഫൗണ്ടേഷന്‍ വഴി നല്‍കുന്നത് നാലു കോടി രൂപ

ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍.

കേരളത്തിന് സഹായഹസ്തവുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തില്‍ ചിലവഴിക്കുന്നത്. ബില്‍ഗേറ്റ്‌സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി ഇരുവരും നാലു കോടി രൂപ കേരളത്തിന് നല്‍കും. യൂനിസെഫുമായി സഹകരിച്ചാണ് ഈ തുക ചിലവഴിക്കുക. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും സന്നദ്ധ സേവനങ്ങളും, കാരുണ്യവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്. l

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി നല്‍കുന്ന തുക പ്രധാനമായും പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനാണ് ഉപയോഗിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ചേര്‍ന്നായിരിക്കും യൂനിസെഫ് ഈ തുക ചിലവഴിക്കുന്നത്. മലേറിയ, എയ്ഡ്‌സ്, ട്യൂബര്‍കുലോസിസ് മുതലായ രോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്.

ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍. ഫൗണ്ടേഷന്റെ മിക്ക പ്രവര്‍ത്തനങ്ങളും യുഎന്‍ വഴിയാണ് നടത്തുന്നത്. ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍