UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലന്ധറിൽ വിശ്വാസികൾ തെരുവിൽ; ബിഷപ്പിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.

സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ജലന്ധറിൽ വിശ്വാസികൾ തെരുവിലിറങ്ങി. ബിഷപ്പ് ഹൗസിന്റെ പരിസരത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കേരളാ പൊലീസിനും കേരള മാധ്യമങ്ങൾക്കുമെതിരെ ഇവർ മുദ്രാവാക്യം മുഴക്കി. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരിലധികവും.

ഇന്നലെ രാത്രി എട്ടു മണിക്കാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതായി കോട്ടയം എസ്പി ഹരിശങ്കർ അറിയിച്ചത്. ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ബലാൽസംഗക്കേസിൽ രാജ്യത്ത് അറസ്റ്റ് ചെയ്യുന്നത്.

അതെസമയം ഇന്നലെ രാത്രിയിൽ കോട്ടയത്തേക്ക് പോകുംവഴി ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ രക്തസമ്മർദ്ദം 200 കടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഇസിജി എടുത്തു. കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം കോട്ടയത്തേക്ക് പോകുന്ന വഴി തനിക്ക് നെഞ്ചുവേദനയുള്ളതായി ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചു. ഇതെത്തുടർന്ന് മെഡിക്കൽ കൊളജിലെത്തിച്ചു. ഉയർന്ന രക്തസമ്മർദ്ദമുള്ളതിനാൽ ബിഷപ്പ് നിരീക്ഷണത്തിലാണ്.

ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍