UPDATES

ന്യൂസ് അപ്ഡേറ്റ്സ്

PY 299883: അക്ഷയയുടെ 60 ലക്ഷം അടിച്ച ബംഗാൾ സ്വദേശി നാട്ടിലേക്ക് വണ്ടി കയറുന്നു

വിവാഹം കഴിക്കുന്നതിനാണ് ബിശ്വജിത്ത് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം പുതിയ വീട് വെച്ച് താമസം മാറണം.

കേരളത്തിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചു. പശ്ചിമബംഗാൾ സ്വദേശി ബിശ്വജിത്ത് റോയ് പ്രമാണിക് ആണ് 60 ലക്ഷത്തിന്റെ ഭാഗ്യക്കുറി അടിച്ചത്.

പശ്ചിമബംഗാളിൽ ജൽപായ്ഗുരി ജില്ലയിലെ ദക്ഷിൺ ഖയർ ബാരി ഗ്രാമത്തില്‍ നിന്നാണ് ബിശ്വജിത്ത് കേരളത്തിലെത്തിയത്. അറിയാവുന്നത് തേപ്പുപണിയാണ്. ബത്തേരിയിലെ രാംജിത്ത് ബിൽഡേഴ്സിൽ കെട്ടിട നിർമാണത്തൊഴിലാളിയായി പ്രവർത്തിച്ചു വരികയായിരുന്നു.

അക്ഷയ ലോട്ടറിയുടെ 344-മത് നറുക്കെടുപ്പിലാണ് ബിശ്വജിത്തിനെ ഭാഗ്യം തുണച്ചത്. PY 299883 എന്ന നമ്പരിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്.

ഉരുളക്കിഴങ്ങും പയർവർഗങ്ങളുമെല്ലാം കൃഷി ചെയ്ത് ജീവിച്ചു വരികയായിരുന്നു ബിശ്വജിത്തിന്റെ കുടുംബം. കൂടുതൽ കൂലിയും ദിവസവും ജോലിയും കിട്ടുമെന്നതിനാലാണ് ബിശ്വജിത്ത് കേരളത്തിലേക്ക് പണിയന്വേഷിച്ചു വന്നത്. മൂന്നു വർ‌ഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്നു.

ബത്തേരി ഗസ്റ്റ് ഹൗസിന്റെ പണിയിലാണ് ബിശ്വജിത്ത് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. തൊട്ടടുത്ത് താമസിക്കാനായി നിർമിച്ച ഷെഡ്ഡിൽ തന്നെയായിരുന്നു വാസം.

സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള ബിശ്വജിത്ത് ഇത്തവണ ഒരേ നമ്പരിലുള്ള മൂന്ന് ടിക്കറ്റുകളാണ് എടുത്തത്. ഇവയിൽ ഒന്നിൽ അറുപത് ലക്ഷവും മറ്റു രണ്ടെണ്ണത്തിൽ 25,000 വീതവും അടിച്ചു. ഫലം വന്ന ഒമ്പതാം തിയ്യതി രാത്രി തന്നെ വിവരം അറിഞ്ഞുവെങ്കിലും പത്തിന് രാവിലെയാണ് ടിക്കറ്റുമായി ബത്തേരി ചുങ്കത്ത് ഭാഗ്യധാര ലക്കി സെന്ററിലെത്തിയത്. സമ്മാനമടിച്ചത് ഉറപ്പിച്ച ശേഷം ബത്തേരിയിലെ ഫെഡറൽ ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് ഏൽപ്പിച്ചു.

വിവാഹം കഴിക്കുന്നതിനാണ് ബിശ്വജിത്ത് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം പുതിയ വീട് വെച്ച് താമസം മാറണം. ഏകസഹോദരിയായ സഞ്ചിതയെ സഹായിക്കണമെന്നതും ബൈക്ക് വാങ്ങണമെന്നതുമെല്ലാമാണ് മറ്റ് സ്വപ്നങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍