UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ടിക്കാറാം മീണ സിപിഎമ്മിനെ സഹായിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി ബിജെപി

ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ ആയുധമാക്കരുതെന്ന് നിര്‍ദേശിച്ച സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ പരാതി. ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം അഡ്വ. പി കൃഷ്ണദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസറുടേത് അധികാര ദുര്‍വിനിയോഗമാണ്.

തെരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സി.പി.എമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു. ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ശബരിമല പ്രചരണവിഷയമാകുമെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എയും പ്രതികരിച്ചിരുന്നു. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍