UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൻമോഹൻ സിങ്ങിന്റെ വാക്കുകൾ എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ബിജെപി ഐടി സെൽ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മാളവ്യ പുറത്തിറക്കിയ ഇതേ വീഡിയോ ബിജെപി മഹിളാ മോർച്ചയുടെ സോഷ്യൽ മീഡിയ ചുമതലയുള്ള പ്രീതി ഗാന്ധിയും ഷെയർ ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകൾ മികച്ചതെന്ന് മൻമോഹൻസിങ് പറയുന്ന ഒരു വീഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പങ്കുവെച്ചിരുന്നു. മുൻ പ്രധാനമന്ത്ര ഡോ. മൻമോഹൻ സിങ്ങിന് രാഹുൽ ഗാന്ധിയുടേതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് പറഞ്ഞായിരുന്നു ഈ വീഡിയോ പങ്കിടൽ. വീഡിയോ ക്ലിപ്പിൽ മൻമോഹൻ സിങ് ഇപ്രകാരം പറയുന്നതായി കേള്‍ക്കാം. “The Governments of Madhya Pradesh and Chhattisgarh were very good.”

എന്നാൽ ബിജെപി ഐടി സെൽ ഈ ക്ലിപ്പ് എഡിറ്റ് ചെയ്ത് നിർമിച്ചെടുത്തതാണെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയ. ഈ വീഡിയോയുടെ പൂർണരൂപം കോൺഗ്രസ്സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടു. ഇതിൽ മൻമോഹൻ സിങ് പറയുന്ന വാക്കുകൾ ഇപ്രകാരമാണ്: “My relationships with the government of Madhya Pradesh, the government of Chhattisgarh were very good. We never discriminated against BJP-ruled states.” ഇതിലെ ആദ്യത്തെ വാചകത്തിലെ ആദ്യ മൂന്ന് വാക്കുകൾ എഡിറ്റ് ചെയ്ത് നീക്കിയാണ് ബിജെപി ഐടി സെൽ കാര്യം സാധിച്ചിരിക്കുന്നത്. മാളവ്യ പുറത്തിറക്കിയ ഇതേ വീഡിയോ ബിജെപി മഹിളാ മോർച്ചയുടെ സോഷ്യൽ മീഡിയ ചുമതലയുള്ള പ്രീതി ഗാന്ധിയും ഷെയർ ചെയ്തിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി മനിഷ് തിവാരിയുടെ പുതിയ പുസ്തകമായ ഫേബിൾസ് ഓഫ് ഫ്രാക്ച്വേഡ് ടൈംസ് പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻസിങ്. ചർച്ചക്കിടയിൽ അവതാരകനായ രാജ്ദീപ് സർദേശായി ഉന്നയിച്ചു. തികച്ചും ധ്രുവീകരിക്കപ്പെട്ട തെരഞ്ഞെടുപ്പ് അജണ്ടകൾക്കിടയിൽ ഭരണനിർവ്വഹണത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതു സംബന്ധിച്ചായിരുന്നു ചോദ്യം.

ഇതിന് മറുപടിയായി സിങ് തന്റെ ഭരണകാലത്ത് ബിജെപി സർക്കാരുകളോട് ശരിയായ നയം തന്നെയാണ് പുലർത്തിയിരുന്നതെന്ന് പറഞ്ഞു. തന്റെ കക്ഷിയുടെ ഭരണത്തിലല്ലാത്ത സംസ്ഥാനങ്ങളിൽ പോകുമ്പോൾ പ്രധാനമന്ത്രി തന്റെ വാക്കുകളിൽ മിതത്വം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണമുണ്ടായിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുമായി മികച്ച ബന്ധമാണ് താൻ സൂക്ഷിച്ചിരുന്നതെന്നം അദ്ദേഹം പറഞ്ഞു. ഈ അവസാനം പാറഞ്ഞ വാചകത്തെ മുറിച്ചെടുത്താണ് ബിജെപി ഐടി സെൽ ഉപയോഗിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ 2014 തെരഞ്ഞെടുപ്പിൽ ബിജെപി ഉപയോഗിച്ച് വ്യാജ വീഡിയോകളും ഫോട്ടോഷോപ്പ് തന്ത്രങ്ങളും കൂടുതൽ ശക്തമായി തിരിച്ചെത്തുകയാണെന്ന് അമിത് മാളവ്യയുടെ ട്വീറ്റ് മറുപടിയായി പലരും പറയുന്നുണ്ട്. ശ്രദ്ധേയമായ ഒരു കാര്യം ഈ വീഡിയോ വ്യാജനിർമിതിയാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടും അമിത് മാളവ്യ അത് പിൻവലിച്ചിട്ടില്ല എന്നതാണ്.

ബിജെപി ഐടി സെൽ എഡിറ്റ് ചെയ്ത വീഡിയോ

യഥാർത്ഥ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍