UPDATES

വൈറല്‍

ജയിംസ് ബോണ്ട് സിനിമയിലെ നടിയുടെ ചിത്രം സോണിയയുടേതെന്ന് പ്രചരിപ്പിച്ച് ബിജെപി

സമാനമായ തരത്തിലുള്ള പ്രചാരണങ്ങൾ സോണിയ ഗാന്ധിക്കെതിരെ ബിജെപി നേരത്തെയും നടത്തിയിട്ടുണ്ട്.

ഹോളിവുഡ് നടി ഉർസുല ആന്‍ഡ്രസ്സിന്റെ ചിത്രം സോണിയയുടേതെന്ന തരത്തിൽ പ്രചരിപ്പിച്ച് ബിജെപി. 1962ൽ പുറത്തിറങ്ങിയ Dr. No എന്ന ചിത്രത്തിലെ നായിക ഉർസുല ആൻഡ്രസ്സിന്റെ ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കടൽക്കരയിൽ നീന്തല്‍ വസ്ത്രങ്ങളണിഞ്ഞു നില്ക്കുകയാണ് ഉർസുല ഈ ചിത്രത്തിൽ.

അന്നത്തെ ജയിംസ് ബോണ്ട് സിനിമകളിലെ നായകനായ സീന് കോണറിയോടൊപ്പമാണ് ഈ ചിത്രത്തിൽ ഉർസുല നിൽക്കുന്നത്. എന്നാൽ ബിജെപി സോഷ്യൽ മീഡിയ പേജുകൾ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ നിന്ന് സീൻ കോണറി നിൽക്കുന്ന ഭാഗം വെട്ടിക്കളഞ്ഞിരിക്കുന്നു.

സമാനമായ തരത്തിലുള്ള പ്രചാരണങ്ങൾ സോണിയ ഗാന്ധിക്കെതിരെ ബിജെപി നേരത്തെയും നടത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് പഠനത്തിന് പണമുണ്ടാക്കാൻ ജോലി ചെയ്തിരുന്നതിനെപ്പോലും ബിജെപി ഐടി സെൽ വ്യാജപ്രചാരണങ്ങൾക്കായി ഉപയോഗിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീകളോടുള്ള ബിജെപിയുടെ സമീപനവും ചർച്ചയാകുന്നുണ്ട്. ശാഖകളില്‍ ഇതൊക്കെത്തന്നെയാണ് പഠിപ്പിക്കുന്നത് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബി ഡി ജെ എസ് ‘തേപ്പ്’ പാര്‍ട്ടി ആവുമോ? വെള്ളാപ്പള്ളി ‘തേപ്പുകാര’നും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍