UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ്സ് മുതലാളിമാർ കുട്ടികൾക്കെതിരെ സമരത്തിന്; ജൂൺ 1 മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നൽകില്ല

മെയ് എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിൽ 24മണിക്കൂര്‍ നിരാഹാരം കിടക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.

ജൂൺ 1 മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നല്‍കാനാകില്ലെന്ന് സ്വകാര്യ ബസ്സുടമകൾ. നേരത്തെ ഇതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബസ്സുടമകള്‍ നടത്തിയ സമരം പരാജയപ്പെട്ട് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് പുതിയ സമരമുറ അവതരിപ്പിക്കുന്നത്.

ബസ്സ് മുതലാളിമാരുടെ കോ-ഓർഡിനേഷൻ കമ്മറ്റി യോഗത്തിലാണ് തീരുമാനം. കൺസെഷൻ തുടർന്ന് നല്കണമെങ്കിൽ സർക്കാർ സബ്സിഡി നൽകണമെന്ന് ബസ്സുടമകൾ അറിയിച്ചു.

മെയ് എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിൽ 24മണിക്കൂര്‍ നിരാഹാരം കിടക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.

ഫെബ്രുവരിയിൽ ഇതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബസ്സുടമകൾ നടത്തിയ സമരം പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയായിരുന്നു. കടുത്ത ജനരോഷമുയർന്നതിനെ തുടർന്നാണ് ബസ്സ് സമരം പിൻവലിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍