UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് രേഖകൾ വ്യാജം; കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ പേരിൽ അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് റിപ്പോർട്ട്

കർദ്ദിനാളിന്റെ രഹസ്യ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടന്നെന്നായിരുന്നു പരാതി.

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ചമച്ചെന്ന കേസിൽ ബാങ്ക് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. കർദ്ദിനാളിന്റെ പേരിൽ ഇങ്ങനെയൊരു അക്കൗണ്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാർ ആലഞ്ചേരിയുടെ മൊഴിയെടുത്തതായും റിപ്പോർട്ടുണ്ട്. പരാതിക്കാരനായ ഫാദർ ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കർദ്ദിനാളിന്റെ രഹസ്യ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടന്നെന്നായിരുന്നു പരാതി. സിറോ മലബാർ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഏപ്രിൽ നാലിനാണ് കോടതി ഉത്തരവ് വന്നത്.

കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി. ഇവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ പരാതി നൽകുമെന്ന് പിന്നീട് കർദ്ദിനാൾ പറയുകയുണ്ടായി. പരാതി നല്‍കാന്‍ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍