UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ധാർമികത’യെ പരിരക്ഷിക്കണം; പള്ളികളിൽ സ്വവർഗ വിവാഹം നടക്കില്ല: മാർ ക്ലീമിസ് ബാവ

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീംകോടതി ഭാഗികമായി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് മാർ ക്ലിമ്മീസ് ബാവയുടെ ഈ പ്രതികരണം.

പള്ളികളിൽ വെച്ച് സ്വവർഗ വിവാഹമോ ട്രാന്‍സ്ജെൻഡർ വിവാഹമോ നടക്കില്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. വിവാഹമെന്നാൽ സഭയെ സംബന്ധിച്ചിടത്തോളം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്നും അതിനാൽ ഒരേ ലിംഗത്തിൽ പെട്ടവരുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഭിന്നലിംഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കു’മെന്നും കർദിനാൾ പറഞ്ഞു.

സ്വവർഗാനുരാഗികളെയോ ട്രാൻസ്ജെൻഡറുകളെയോ സഭ മാറ്റി നിറുത്തുകയല്ലെന്നും കർദ്ദിനാൾ അവകാശപ്പെട്ടു. ‘വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴും ധാർമികതയെ പരിരക്ഷിക്കണ’മെന്നും പൊതു സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീംകോടതി ഭാഗികമായി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് മാർ ക്ലീമിസ് ബാവയുടെ ഈ പ്രതികരണം. ലൈംഗികത എന്നത് മൗലികാവകാശമാണെന്നും ഏതൊരു പൗരനും പരസ്പര സമ്മതത്തോടെ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശമുണ്ടെന്നും വകുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജിമാർ പറഞ്ഞിരുന്നു. ഭയപ്പാടില്ലാതെ ഓരോരുത്തർക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും വിധിയിൽ പറഞ്ഞു.

ഗുദരതിയെ നിരോധിക്കുന്നതിനായി ബ്രിട്ടിഷ് പാർലമെന്റ് 1533ൽ പാസ്സാക്കിയ ഒരു നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് സെക്ഷൻ 377 ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയയത്. ബഗ്ഗറി ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം ഹെന്‍റി നാലാമനാണ് കൊണ്ടുവന്നത്. ‘ദൈവത്തിന്റെയും മനുഷ്യന്റെയും താൽപര്യത്തിനെതിരായ’ പ്രകൃതിവിരുദ്ധ ലൈംഗികതയാണ് ഗുദരതിയെന്ന് ഈ നിയമം അനുശാസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍