UPDATES

ട്രെന്‍ഡിങ്ങ്

കൊലയാളി പരാമർശം: കോടിയേരിയുടെ പരാതിയിൽ കെകെ രമയ്ക്കെതിരെ കേസ്

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച കെകെ രമയ്ക്കെതിരെ കേസ്സെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. കേസിൽ അന്വേഷണം നടത്തണമെന്ന് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.

വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജൻ കൊലയാളിയാണെന്നായിരുന്നു കെകെ രമയുടെ പരാമർശം. വടകര മണ്ഡലത്തിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ജയരാജൻ കെകെ രമ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍