UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഎസ്ഇ പരീക്ഷാ ഫലങ്ങൾ പുറത്ത്; വിജയത്തിൽ 0.99% വർധന

ഇത്തവണത്തെ വിജയശതമാനം 83.01 ആണ്. കഴിഞ്ഞവർഷം ഇത് 82.02% ആയിരുന്നു. 0.99% വർധന.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്ത്. cbse.examresults.net, cbseresults.nic.in and results.gov.in. എന്നീ വെബ്സൈറ്റുകളിൽ റിസൾട്ടുകൾ അറിയാം.

ഇത്തവണത്തെ വിജയശതമാനം 83.01 ആണ്. കഴിഞ്ഞവർഷം ഇത് 82.02% ആയിരുന്നു. 0.99% വർധന

മാർച്ച് 5 മുതൽ ഏപ്രിൽ 13 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരീക്ഷകളുടെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അകതേ സമയക്രമം പാലിച്ചാണ് ഇത്തവണയും ഫലങ്ങൾ എത്തിയിരിക്കുന്നത്. ഫലങ്ങൾ വൈകില്ലെന്ന് ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇക്കണോമിക്സ് പേപ്പറിൽ വീണ്ടും പരീക്ഷ നടത്തേണ്ടി വന്ന സാഹചര്യത്തിൽ ഫലം വൈകുമെന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇതുണ്ടായില്ല എന്നത് രക്ഷിതാക്കളില്‍ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫലം പരിശോധിക്കാനുള്ള IVR നമ്പരുകൾ:

ദില്ലി: 24300699
മറ്റിടങ്ങളിലെ സബ്സ്ക്രൈബേഴ്സിന്: 011 – 24300699

എസ്എംഎസ് അയച്ചും ഫലങ്ങളറിയാം. ഇതിനായി ആദ്യം cbse12 എന്നടിച്ച് സ്പേസിട്ട് റോൾ നമ്പരടിക്കുക. ശേഷം സ്പേസിട്ട് sch no എന്നടിക്കുക. വീണ്ടും സ്പേസിട്ട് സെന്ററിന്റെ പേര് അടിക്കുക. ശേഷം 7738299899 എന്ന മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് ചെയ്യുക.

പത്താംക്ലാസ് പരീക്ഷാഫലത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍