UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിത കിടന്ന 75 ദിവസം സിസിടിവി ഓഫാക്കി, ഐസിയുവില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു: അപ്പോളോ ചെയര്‍മാന്‍

ശശികലയുടെ വെളിപ്പെടുത്തല്‍ തള്ളി അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ ജയലളിതയെ നാലു തവണ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു എന്ന വി കെ ശശികലയുടെ വാദം തള്ളി ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി. ജയലളിത ഐ സിയുവില്‍ കഴിഞ്ഞ 75 ദിവസവും എല്ലാ സി സി ടി വി ക്യാമറകളും ഓഫ് ചെയ്തിരുന്നു എന്നാണ് റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. കൂടാതെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലെ 24 ബെഡുകളില്‍ നിന്നും രോഗികളെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ജയലളിതയുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിച്ചു എന്ന ശശികലയുടെ വെളിപ്പെടുത്തലിന് മറുപടി പറയുകയായിരുന്നു റെഡ്ഡി. അത്തരത്തിലുള്ള നാല് വീഡിയോകളും കമ്മിഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട് എന്നാണ് ശശികല പറഞ്ഞത്. എഐഎഡിഎംകെ നേതാക്കളായ ഒ.പനീര്‍സെല്‍വവും എം.തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു എന്നും ശശികല പറഞ്ഞു.

2016 ഡിസംബറിലാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ വെച്ചു മരണമടഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍