UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയിൽ ഹാജരാകും; തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോട് ശശി തരൂർ

“സത്യം നമ്മുടെ നീതിന്യായ വ്യവസ്ഥയിലൂടെ തന്നെ പുറത്തുവരും.”

പട്യാല ഹൗസ് കോടതി തനിക്കെതിരായി സമൻസ് പുറപ്പെടുവിച്ചതിൽ ശശി തരൂരിന്റെ പ്രസ്താവന പുറത്തുവന്നു. ജൂലൈ ഏഴിന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അന്നേദിവസം ഹാജരാകുമെന്നും ശശി തരൂർ പ്രസ്താവനയിൽ പറഞ്ഞു.

തുടക്കം മുതലേ അന്വേഷണത്തോട് താൻ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇത് ഇനിയും തുടരുമെന്നും തരൂർ പറഞ്ഞു.

സത്യം നമ്മുടെ നീതിന്യായ വ്യവസ്ഥയിലൂടെ തന്നെ പുറത്തുവരുമെന്നും അതിനു ശേഷിയുള്ള ഒരു വ്യവസ്ഥയിലാണ് ജീവിക്കുന്നതെന്നത് ഭാഗ്യമാണെന്നും തരൂർ പറഞ്ഞു.

അതെസമയം, മാധ്യമങ്ങൾ തന്റെ സ്വകാര്യതയോട് ബഹുമാനം കാണിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ തുടർന്നും പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മാറി നിൽക്കുമെന്നും തരൂർ വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിചാരണ നേരിടണമെന്ന് ദില്ലി പാട്യാല ഹൗസ് കോടതിയാണ്  ഉത്തരവിട്ടിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചാണ് കോടതി നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍